മാനന്തവാടി. വയനാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ നിരവില്‍പ്പുഴ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ജില്ലക്കാരനായ മുസ്ലിം ലീഗ് നേതാവ് മന്ത്രിയായി വയനാട്ടിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തില്‍ അണികളുടെ ആവേശം പൊട്ടിയൊഴുകി. രാവിലെ 11 മണിയോടെ നിരവില്‍പ്പുഴയിലെത്തിയ മന്ത്രിയെ സ്വീകരിക്കാനായി ജില്ലാ ലീഗ് നേതാക്കളും, മാനന്തവാടി എം എല്‍ എ ഉഷാ വിജയനും എത്തി. തലയില്‍ പുഷ്പകിരീടം ധരിപ്പിച്ചും ഹാരാര്‍പ്പണം നടത്തിയും, പടക്കം പൊട്ടിച്ചും നേതാക്കളും പ്രവര്‍ത്തകരും മന്ത്രിയെ വരവേറ്റു. തുടര്‍ന്ന് ബാന്റ് വാദ്യമേളങ്ങളോടെ ബൈക്ക് റാലിയുടെ അകമ്പടിയില്‍ മന്ത്രിയെ ആനയിച്ചു. ഇതിന് പുറമെ നൂറ് കണക്കിന് വാഹനങ്ങളും മന്ത്രിക്ക് അകമ്പടിയായി റോഡിലൂടെ നീങ്ങി. സ്വീകരണകേന്ദ്രമായ കമ്പളക്കാടെത്തുന്നതിന് മുമ്പായി വിവിധകേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ മന്ത്രിക്ക് ആഭിവാദ്യമര്‍പ്പിക്കുകയും മന്ത്രി പ്രത്യഭിവാദ്യം നടത്തുകയും ചെയ്തു. കെ കെ അഹമ്മദ്ഹാജി.ടി മുഹമ്മദ് ,യഹ്യാഖാന്‍ തലക്കല്‍,ഹാരിസ് കണ്ടിയന്‍,നിസാര്‍ അഹമ്മദ് സി. കുഞ്ഞബ്ദുള്ള കെ കെ അഹമ്മദ് ഹാജി ടി മുഹമ്മദ്,ഉഷ വിജയന്‍ എം എല്‍ എ റസാഖ് കല്‍പ്പറ്റ,അഡ്വ: എം.സി.എം.ജമാല്‍, എം. എം മുഹമ്മഫ് ബഷീര്‍ സലിം മേമന ടി മൊയ്തു കൊച്ചി ഹമീദ് ഹാസൈനാര്‍ പനമരം വള്ളിയാട്ട് അബ്ദുള്ള അസിസ് കെ. സി ഹസൈനാര്‍ബത്തേരി, അബ്ദുള്ള മടക്കര പി ഇസ്മായില്‍ എം പി നവാസ് ഉവൈസ് ഇടവെട്ടന്‍ ഇസ്മായില്‍ കറക്കണ്ടി വെട്ടന്‍ അബ്ദുള്ള ടി നാസര്‍ പി ഏ ജലീല്‍അബ്ദുള്ള കേളോത്ത്അബ്ദുള്ള പടയന്‍എന്നിവരുടെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണം നല്‍കിയത്. കോറോീ, മക്കിയാട്,കണറ്റിങ്കല്‍,കണറ്റിങ്കല്‍,കണ്ടത്തു വയല്‍, വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, ഏഴേനാല്‍, തരുവണ,പീച്ചംങ്കോട്, നാലാംമൈല്‍, കെല്ലൂര്‍,ആറാംമൈല്‍,അഞ്ച് കുന്ന്, കൂളിവയല്‍, കാപ്പും ചാല്‍,കൈതക്കല്‍, പനമരം,പച്ചിലക്കാട്, മില്ല് മുക്ക് കണിയാമ്പറ്റ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ നിന്ന്‌സാധാരണക്കാരും സ്ത്രീകളും കുട്ടി കളും മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചു.കെല്ലൂര്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുസ്ലിം ലീഗ് മുന്‍ വയനാട് ജില്ലാ പ്രസിഡണ്ട് എന്‍ മമ്മൂട്ടിയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥനനടത്തിയ ശേഷമാണ് മന്ത്രി കമ്പളക്കാടെത്തിയത്.
