മാനന്തവാടി: വയനാട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് ആസ്റ്റില്‍ ഏകദിന ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ടൂറിസംസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എം.എല്‍.എ ഉഷ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടൂറിസം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.വിനോദസഞ്ചാര മേഖലയിലെ പ്രമുഖരെയും വിവിധ വകുപ്പ് മേധാവികളെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ക്ലേവ് നടത്തുക. ജില്ലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും കോണ്‍ക്ലേവ് വേദിയാകും.
എം.എല്‍.എ ഉഷ വിജയന്‍ വിളിച്ചുചേര്‍ത്ത ആലോചനാ യോഗത്തില്‍ പ്രമുഖ ടൂറിസം സംഘടനാ പ്രതിനിധികളായ അലി ബ്രാന്‍ (AKTA), ഗോപ വര്‍മ (WETA), യാസീന്‍ (WTA), മനു മത്തായി (Pan Asian Tourism Council) എന്നിവരും അജിബ് കോമാച്ചി, സുരേഷ് കുറുവ, പ്രദീപന്‍ മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു. കോണ്‍ക്ലേവിന്റെ തീയതിയും വേദിയും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
