Breaking
Sat. Aug 29th, 2026

സ്‌കൂട്ടർ മോഷണം ; യുവാവ് പിടിയിൽ

പടിഞ്ഞാറത്തറ : സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. തരിയോട്, വൈശാലിമുക്ക്, കോട്ടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്‌കുമാറി(20)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളെ ഉന്നതിയിൽ വച്ച് 10.07.2026 വെള്ളിയാഴ്ച്ച പിടികൂടുകയായിരുന്നു.

09.07.2026 വൈകീട്ടോടെ പടിഞ്ഞാറത്തറ ടൗണിലെ നഹദ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന മാന്തോട്ടം സ്വദേശിയുടെ സുസുക്കി ആക്സസ് സ്‌കൂട്ടർ ഇയാൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇൻസ്‌പെക്ടർ എസ് എച്ച് ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ടി.കെ മിനിമോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *