Breaking
Sat. Aug 29th, 2026

വയനാട് ജില്ലാ അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; ജയ്ദീപും അനുഷയും ചാമ്പ്യന്‍മാര്‍

ബീനാച്ചി: സ്‌റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും നന്മ വയനാടും ചേര്‍ന്ന്   ‘ലഹരിക്കെതിരെ ചതുരംഗം ‘ എന്ന പേരില്‍  സംഘടിപ്പിച്ച വയനാട് ജില്ലാ അണ്ടര്‍ 19 സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ജയ്ദീപ് .ആര്‍, ഗേള്‍സ് വിഭാഗത്തില്‍ അനുഷ എം.എസ് എന്നിവര്‍ ചാമ്പ്യന്‍മാരായി. ഇവരെ കൂടാതെ അനന്തനാരായണ്‍, അനുരാഗ് എം.എസ്. റിയാന്‍ ജോര്‍ജ്ജ് മത്തായി, അക്‌സ ബിനു, ഇതള്‍ സൂസണ്‍ എല്‍ ദോസ്, പാര്‍വ്വണ പി എന്നിവരും സംസ്ഥാന അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന ശശിധരന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. 

നന്മ ജില്ലാ സെക്രട്ടറി എ. കെ. പ്രമോദ്, മേഖല സെകട്ടറി ദാസ് കെ , രമേഷ് ആര്‍, വിനീഷ് പി.എസ് , സന്തോഷ് വി ആര്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി .സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീതു. കെ സമ്മാനദാനം നടത്തി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ ശുഭ വയനാട് പൗലോസ് കുറുമറ്റം എന്നീ കലാകാരമ്മാരെ ആദരിച്ചു. ജയന്‍ കുപ്പാടി  ബോധവല്‍ക്കരണ മാജിക്ക് ഷോ അവതരിപ്പിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *