Breaking
Wed. May 27th, 2026

മന്ത്രി കെ.എം. ഷാജിക്ക് വയനാട്ടിൽ ചരിത്ര സ്വീകരണം നൽകാൻ മുസ്ലിം ലീഗ്

മാനന്തവാടി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജന്മനാട്ടിൽ ചരിത്ര സ്വീകരണം നൽകാൻ ഒരുങ്ങി വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി. വയനാടിന്റെ മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ നിന്നുള്ള ഒരാൾക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ഇത് വൻ ആഘോഷമാക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

​മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് നിരവിൽപുഴയിൽ എത്തുന്ന മന്ത്രിയെ അഞ്ഞൂറോളം വാഹനങ്ങളുടെ റോഡ് ഷോയുടെ അകമ്പടിയോടെ കമ്പളക്കാട്ടേക്ക് സ്വീകരിച്ചാനയിക്കും. പരിപാടി ചരിത്ര വിജയമാക്കാൻ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
​ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗത്തിൽ മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ടി. മൊയ്തു അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ അബ്ദുള്ള വെട്ടൻ, ജാഫർ മാസ്റ്റർ,അഹമ്മദ് മാസ്റ്റർ.ഇസ്മായിൽ കാരക്കണ്ടി.അഹമ്മദ് കുട്ടി ബ്രാൻ,.പി കെ സലാം. പി സി ഇബ്രാഹിം ഹാജി. മോയി വാരാമ്പറ്റ. സിദ്ദിഖ് തലപ്പുഴ. സലീം അസഹരി. ബഷീർ വരിയിൽ. റസാക് ആയെങ്കി. റഫീഖ് വള്ളഞ്ചേരി.സമദ് വാളാട്. മുസ്തഫ പാണ്ടിക്കടവ്. . മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് കാട്ടുകുളം, ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട ഹാരിസ് പുഴക്കൽ. ആഷിക് മന്ദൻകണ്ടി. തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി സ്വാഗതവും, വർക്കിംഗ് സെക്രട്ടറി അബ്ദുള്ള കേളോത്ത് നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *