Breaking
Sat. Nov 28th, 2026

പഞ്ചായത്ത്തല ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് തനത് ഗോത്രകലകളും സംസ്‌കാരവും സംരക്ഷിക്കുന്നതിന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. തലപ്പുഴ ഗവ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍തല ഗോത്ര ഫെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 16 വിദ്യാലയങ്ങളിലെ 160 വിദ്യാര്‍ഥികളാണ് പഞ്ചായത്ത്തല ഫെസ്റ്റില്‍ പങ്കെടുത്തത്. പണിയ-ഇരുള നൃത്തം, മംഗലംകളി, മലപ്പുലയ ആട്ടം, പളിയ നൃത്തം തുടങ്ങി സ്‌കൂള്‍തല ഫെസ്റ്റില്‍ നടന്ന മത്സരയിനങ്ങളാണ് പഞ്ചായത്ത് തലത്തിലും സംഘടിപ്പിച്ചത്. അന്യംനിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സാംസ്‌കാരിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം വേദികള്‍ സഹായകമാകും. ഊര് മൂപ്പന്മാരായ സി.പി രാജന്‍, പി.ആര്‍ ചന്ദ്രന്‍, സംസ്ഥാന കായികമേള ഹൈജമ്പില്‍ വെള്ളിമെഡല്‍ ജേതാവ് അമന്യ മണി എന്നിവരെ യോഗത്തില്‍ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷയായ ഗോത്ര ഫെസ്റ്റില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എല്‍സി ജോയ്, വി.കെ ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ഷഹീറ ഹുസൈന്‍, ലൈജി തോമസ്, ലത ബാലന്‍, പി.ആര്‍ സുരേഷ്, മുജീബ് റഹ്‌മാന്‍, ടി.സി രാധ, അനിഷ സുരേന്ദ്രന്‍, ടി.ഇ.ഒ കെ.കെ ഷിജി, അധ്യാപകര്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *