Breaking
Tue. Oct 13th, 2026

ജവഹർലാൽ നെഹ്റു രാജ്യത്ത് ബഹുസ്വരത യാഥാർത്ഥ്യമാക്കി: കൽപ്പറ്റയിൽ അനുസ്മരണ യോഗം ചേർന്നു

കല്‍പ്പറ്റ:- ആധുനിക ഭാരത ശില്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 62 ആം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന വൈവിദ്യമാര്‍ന്ന ഒരു രാജ്യത്തെ പഞ്ചവത്സര പദ്ധതികളിലൂടെയും സൈന്റിഫിക് ടെമ്പറിലൂടെയും മാനവികതയിലൂന്നിയ നവീന വികസന സങ്കല്പത്തിന് അടിത്തറ പാകിയ മനുഷ്യസ്‌നേഹിയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം പി പി ആലി പറഞ്ഞു.പഞ്ചവത്സര പദ്ധതികളിലൂടെയും കരുത്തുറ്റ പൊതുമേഖലാ സംരംഭങ്ങളിലൂടെയും സോഷ്യലിസ്റ്റ് സമഭാവനയിലൂടെയും പടുത്തുയര്‍ത്തിയ രാജ്യം നിലവില്‍ കേന്ദ്ര ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.യോഗത്തില്‍ കെ. വി. പോക്കര്‍ ഹാജി, വി.എ. മജീദ്, ഒ.വി അപ്പച്ചന്‍, മാണി ഫ്രാന്‍സിസ്, ഇ.വി. അബ്ര ഹാം, രാജേന്ദ്രന്‍. കെ. കെ. രാജേന്ദ്രന്‍ , ജിന്‍ഡോ ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *