Breaking
Sat. Nov 28th, 2026

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; സ്റ്റീൽ ഇൻഡസ്ട്രിയൽസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

2026 നവംബർ 28 ശനി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലൻസ് ഓഫിസിലെത്താൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാർക്കും ഹാജരാകാൻ വജിലൻസ് നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ തെളിവുകളും ഹാജരാക്കാൻ നിർദേശിച്ചു. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും വിജിലൻസ് പരിശോധന നടത്തിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *