മേപ്പാടി: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) പരീക്ഷയിൽ നൂറുശതമാനം വിജയം നേടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പ്രഥമ ഫാം.ഡി ബാച്ച്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചതോടെ കോളേജിന്റെ അക്കാദമിക മുന്നേറ്റത്തിൽ ശ്രദ്ധേയമായ നേട്ടമായി ഇത് മാറി.
വയനാട് മേപ്പാടി നസീറ നഗറിൽ പ്രവർത്തിക്കുന്ന കോളേജ് 2016-ലാണ് സ്ഥാപിതമായത്. ഫാർമസി വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനത്തിന്റെ ആദ്യ ഫാം.ഡി ബാച്ചിന്റെ വിജയം വിദ്യാർഥികൾക്കും അധ്യാപകർക്കും അഭിമാനമായി.
പഠനത്തോടൊപ്പം ക്ലിനിക്കൽ പരിശീലനം, ഗവേഷണം, സാമൂഹിക ആരോഗ്യ ബോധവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതോടൊപ്പം രോഗീകേന്ദ്രീകൃത പരിചരണം, മരുന്നുകളുടെ സുരക്ഷിതവും യുക്തിസഹവുമായ ഉപയോഗം, ആരോഗ്യപ്രവർത്തകരുമായുള്ള സഹകരണം എന്നിവയിൽ വിദ്യാർഥികളുടെ അറിവും പ്രായോഗിക കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നിലവിൽ കോളേജിൽ നടന്നുവരുന്നു.
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പ്രഥമ ഫാം.ഡി ബാച്ചിന് നൂറുമേനി വിജയം
