Breaking
Mon. May 25th, 2026

വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി

കൗമാരക്കാരികളായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി-2 അംഗൻവാടിക്ക് വർണ്ണക്കൂട് പുരസ്‌കാരം. കൽപ്പറ്റ ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ടിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിലായുള്ള 133 അംഗൻവാടികളിൽ നിന്നാണ് 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കാലിക്കുനി-2 അംഗൻവാടിയെ തേടിയെത്തിയത്. അനുമോദന യോഗത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു.

വർണ്ണക്കൂട് കൂട്ടായ്മയിലൂടെ കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനം, ആരോഗ്യ സംരക്ഷണം, സൃഷ്ടിപരമായ കഴിവുകൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മികച്ച പ്രവർത്തനങ്ങളാണ് വർക്കർ സുകന്യ, ഹെൽപ്പർ സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടി കേന്ദ്രീകരിച്ച് നടത്തിയത്. കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ എൻ.ജി ജിഷ അധ്യക്ഷയായ പരിപാടിയിൽ കൗൺസിലർ മുഹമ്മദലി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.എ നഹ്ഷാന, സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ, പി.ജെ റോസമ്മ, എം. മഞ്ജുഷ, പി.എൻ പ്രീജ, രമ്യ കുഞ്ഞിരാമൻ, മേഘ സന്തോഷ്, അങ്കണവാടി വർക്കർ എം സുകന്യ, എം.എസ് സന്ധ്യ എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *