Breaking
Mon. May 25th, 2026

മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.

പിടിച്ചെടുത്ത മരങ്ങൾ വരുംദിവസങ്ങളിൽ പൊതുലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങൾ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ എണ്ണൂറോളം തടിക്കഷ്ണങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടിയിലുള്ള കട്ടപ്പൊക്ക ഡിപ്പോയിലാണ് അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഈ തടികൾ തങ്ങൾക്ക് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കടുത്ത കോടതി പരാമർശങ്ങളോടെ ഈ ഹർജി തള്ളിയത് പ്രതികൾക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *