Breaking
Wed. Aug 26th, 2026

സാഹിത്യ സെമിനാര്‍ നടത്തി

കല്‍പ്പറ്റ: ജില്ല ലൈബ്രറിയും എച്ച്‌ഐഎംയുപി സ്‌കൂളിലെ കുഞ്ഞൂസ് വായന ക്ലബും സംയുക്തമായി വിദ്യാലയത്തിലെ സാഹിത്യാഭിരുചിയുള്ള കുട്ടികള്‍ക്ക് ‘കുഞ്ഞൂസിന്റെ പായ്യാരം’ എന്ന പേരില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി ഹാളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍ അധ്യക്ഷത വഹിച്ചു. എം. അയ്യൂബ്, സി.എം. അനസ്, പി. അമീറ നുസ്രി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ കെ. അലി മുഖ്യാതിഥിയായി. എഴുത്തിന്റെ ലോകം, നാടന്‍പാട്ടും നാട്ടറിവും എന്നീ വിഷയങ്ങളില്‍ യഥാക്രമം മുസ്തഫ ദ്വാരക, രമേശ് ഉണര്‍വ് എന്നിവര്‍ ക്ലാസെടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് സ്വാഗതവും ജില്ലാ ലൈബ്രേറിയന്‍ സുമേഷ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *