26.11.2026 / 12:10 PM
താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതേത്തുടർന്ന് ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ടിരുന്ന ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും അതിരൂക്ഷമായ ഗതാഗതക്കുരുക്കുമാണ് നിലവിൽ അനുഭവപ്പെടുന്നത്. കുരുക്ക് പൂർണ്ണമായും ഒഴിവാകുന്നതിനായി യാത്രക്കാർ ഓവർടേക്ക് ചെയ്യാതെ, ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
