Breaking
Mon. May 25th, 2026

വിഷ്ണു സുരേന്ദ്രന് ഹുംബോൾട്ട് റിസർച്ച് ഫെല്ലോഷിപ്പ്

കൽപറ്റ:ഗവേഷണ രംഗത്തെ മികവിന് ജർമനിയിലെ അലക്സാണ്ടർ ഫോൻ ഹുംബോൾട്ട് ഫൗണ്ടേഷൻ്റെ ഹുംബോൾട്ട് റിസർച്ച് ഫെലോഷിപ്പിന് വയനാട് കൽപറ്റ സ്വദേശി വിഷ്ണു സുരേന്ദ്രൻ അർഹനായി. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ബൈറോയിറ്റിലെ ബവേരിയൻ സെൻ്റർ ഫോർ ബാറ്ററി ടെക്നോളജിയിൽ രണ്ടു വർഷത്തേക്ക് സ്വതന്ത്ര ഗവേഷണം നടത്താനാണ് അവസരം. അടുത്ത തലമുറ ബാറ്ററി സാങ്കേതികവിദ്യയായ സോളിഡ് സ്റ്റേറ്റ് ബാറ്ററിക്ക് വേണ്ട പുതിയ പദാർഥങ്ങൾ വികസിപ്പിക്കുക എന്നതാണ് ഗവേഷണ ലക്ഷ്യം. ഐസർ തിരുവനന്തപുരത്ത് നിന്ന് പി എച്ച് ഡി പൂർത്തിയാക്കിയ വിഷ്ണു കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിൽ ഐസ് ഹൈ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പോടുകൂടി തുടർ ഗവേഷണങ്ങൾ നടത്തിയിരുന്നു. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ബെയ്‌റോയിറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിച്ചു വരികയാണ്. കൽപറ്റ, കൈനാട്ടി പാറേക്കുന്നേൽ വീട്ടിൽ പി ഡബ്ള്യുഡി റിട്ട. ഓവർസീയർ സുരേന്ദ്രൻ്റെയും വിൻസിയുടേയും മകനാണ്. സഹോദരൻ ജിഷ്ണു സുരേന്ദ്രൻ. ഭാര്യ : അഞ്ജുശ്രീ ജെ എൻ സി എസ് ആർ ബെംഗളൂരുവിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *