Breaking
Tue. May 26th, 2026

ഗ്രാറ്റ്സിയ ബൈബിൾ കൺവെൻഷൻ 15 ന്

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ഗ്രാറ്റ്സിയ 2026 മേയ് 15 ന് കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. മാനന്തവാടിയിലെ വിവിധ അപ്പൊസ്തലിക സഭകളുടെ കൂട്ടായ്മയിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് വചന പ്രഘോഷണം നടത്തും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ക്വയർ സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. കൺവെൻഷൻ്റെ പ്രചരണാർത്ഥം നടത്തുന്ന റീൽസ് മത്സരത്തിൻ്റെയും സ്റ്റാറ്റസ് മത്സരത്തിൻ്റെയും വിജയികൾക്കും കൺവൻഷന് പേര് നിർദേശിച്ചവർക്കും
കൺവൻഷൻ ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും. എല്ലാ സഭകളുടെയും പ്രതിനിധികൾ ചേർന്ന് തിരിതെളിയിക്കൽ നടത്തും. വൈകിട്ട് 6 ന് തുടങ്ങുന്ന കൺവൻഷൻ രാത്രി 8.30 ന് അത്താഴത്തോടെ സമാപിക്കും. വയനാട്ടിൽ ആദ്യമായി നടക്കുന്ന എക്യുമെനിക്കൽ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
ഇസിഎഫ് പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. സോണി വാഴകാട്ട്, ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ, ഫാ. ബേബി ഏലിയാസ് , ഇ സി എഫ് സെക്രട്ടറി റോജർ ഹിൽട്ടൻ , ട്രഷറർ റോജസ് മാർട്ടിൻ, ജോയിൻ സെക്രട്ടറി കെ. എം. ഷിനോജ് എന്നിവർ അറിയിച്ചു .

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *