Breaking
Sun. Oct 11th, 2026

സ്വർണാഭരണ പ്രേമികള്‍ക്ക് തിങ്കളാഴ്ച നല്ലദിവസം: സ്വർണവില വീണ്ടും ഇടിഞ്ഞു

കൽപ്പറ്റ:
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്ന് മാർക്കറ്റ് തുറന്നതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയില്‍ ഇന്ന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 13965 രൂപ എന്നതില്‍ നിന്നും 13945 രൂപയിലേക്ക് എത്തി. പവന് 160 രൂപ കുറഞ്ഞ് 111560 രൂപയുമായി വില. 111720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിലയിലും ഉണ്ടായിരിക്കുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *