Breaking
Mon. May 25th, 2026

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രചരണപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: 2024 ഡിസംബർ 27,28,29 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ വെച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രചരണപരിപാടികളുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ, ഹൈഡ്രജൻ ബലൂൺ ആകാശത്തേയ്ക്കുയർത്തി നിർവഹിച്ചു. ‘ഗ്രാമീണമേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സാഹിത്യോത്സവമെന്ന നിലയിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞുവെന്ന്’ അഹമ്മദ് കുട്ടി ബ്രാൻ പറഞ്ഞു.വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ്, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് ആയാത്ത്, പതിനൊന്നാം വാർഡ് മെമ്പർ ഷിൽസൺ മാത്യു, പത്താം വാർഡ് മെമ്പർ സന്തോഷ് സി.എം, മനു കുഴിവേലി, മുരളി മാസ്റ്റർ, റേഡിയോ മാറ്റൊലി ഡയറക്ടർ ബ്രിജോ കറുകപ്പള്ളി, ലുയീസ് കെ.ജെ. എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 250-ൽ പരം എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപികരണം ഒക്ടോബർ 9ന് നാലുമണിക്ക് ദ്വാരക കാസ മരിയയിൽ വച്ച് നടക്കും.

വയനാട് സാഹിത്യോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും. ഡെലിഗേറ്റുകളാകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ 599 രൂപയ്ക്ക് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: wlfwayanad.com

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *