മീനങ്ങാടി: ആരോഗ്യവകുപ്പിൻ്റെയും കേരള സ്റ്റേറ്റ്
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എച്ച്ഐവി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചുവരികയാണ്. 17 നും 25 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കായുള്ള ഫ്ളാഷ് മോബ് മത്സരം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. മത്സര പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി നിർവഹിച്ചു. ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വിജയികളായ ആദ്യ അഞ്ച് സ്ഥാനക്കാർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ്കളും ജില്ലാ എയ്‌ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ പ്രിയ സേനൻ വിതരണം ചെയ്തു.മീനങ്ങാടി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ അഫ്സൽ, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്‌തഫ, എ ആർ ടി മെഡിക്കൽ ഓഫീസർ ഡോ ജാലിബ, എച്ച് ഐ വി, ടി ബി കോർഡിനേറ്റർ ജോൺസൻ വി ജെ,മീനങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഗീത എ എൻ,സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സലീം പി കെ, ജിബിൻ കെ ഏലിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മത്സരത്തിൽ പനമരം ഗവ നഴ്സിംഗ് സ്കൂൾ ഒന്നാം സ്ഥാനവും,ഫാത്തിമ മാതാ നഴ്സിംഗ് സ്കൂൾ കൽപ്പറ്റ രണ്ടാം സ്ഥാനവും അസംപ്ഷൻ കോളേജ് ഒഫ് നഴ്‌സിംഗ് ബത്തേരി മൂന്നാം സ്ഥാനവും ഗവ കോളേജ് മാനന്തവാടി നാലാം സ്ഥാനവും അഞ്ചാം സ്ഥാനം വിനായക സ്‌കൂൾ ഓഫ് നഴ്സിംഗ് ബത്തേരി അഞ്ചാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 50000 ,4500,4000,3500,3000 രൂപ വീതം ക്യാഷ് അവാർഡുകൾ നൽകി.
