Breaking
Thu. Jul 9th, 2026

നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.

സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക. READMORE

തിരുവനന്തപുരം: സംസ്ഥാനം കാത്തിരുന്നജനവിധിയറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.

രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എണ്ണി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *