Breaking
Fri. Jul 10th, 2026

കെ. കരുണാരപിള്ള ചരമ വാർഷികം ആചരിച്ചു

കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ് എസ്പിഎ ) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. കരുണാരപിള്ളയുടെ ഒമ്പതാം ചരമ വാർഷികം കെഎസ്എസ് പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ഡിസിസി ഓഫിസിൽ വച്ച് ആചരിച്ചു. കെഎസ്എസ് പി എ സംസ്ഥാന പ്രസിഡൻ്റ് ആകുന്നതിനു മുൻപ് അദ്ദേഹം സംസ്ഥാന സർവീസ് സംഘടനയായ കേരള എൻജിഒ അസോസിയേഷന്റെ സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് അനുകൂല സംഘടനകളുടെ ഏകോപന സമിതിയായ സെറ്റോയുടെ ചെയർമാനു മായിരുന്നു. കേരളത്തിലെ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും നിരവധി ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നതിന് മുഖ്യ കാരണക്കാരൻ അദ്ദേഹം ആയിരുന്നു. കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി വിപിന ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത അനുസ്മയോഗത്തിൽ കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് പിഎം ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഡി ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വേണു ഗോപാൽഎം കീഴ്ശേരി, ടി കെ ജേക്കബ്, ടി ഒ റെയ്മൺ, കെ രാധാകൃഷ്ണൻ,ജി വിജയമ്മ ടീച്ചർ,ടി കെ സുരേഷ്, കെ ശശികുമാർ, എൻ കെ പുഷ്പലത, ടി ജെ ഐസക്ക്,വി രാമനുണ്ണി, രമേശൻ മാണിക്യൻ എന്നിവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *