Breaking
Mon. May 25th, 2026

എകെഎസ്ടിയു സംസ്ഥാന പഠന ക്യാമ്പ്: സംഘാടകസമിതി രൂപീകരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഈ മാസം 24,25 തീയതികളില്‍ ഡയറ്റ് ഹാളില്‍ ചേരുന്ന ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പഠന ക്യാമ്പിന് സംഘാടകസമിതി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗം

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സജി കാവനാക്കുടി അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി പി.ജി. സോമനാഥന്‍, എകെഎസ്ടിയു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്രീജിത്ത് വാകേരി, ജില്ലാ സെക്രട്ടറി എന്‍.വി. കരുണാകരന്‍, ട്രഷറര്‍ സുനില്‍ അഗസ്റ്റിന്‍, യുവകലാസാഹിതി ജില്ലാ ഭാരവാഹി അനീഷ് ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു(ചെയര്‍മാന്‍), സജി വര്‍ഗീസ്, സജി കാവനാക്കുടി, പി.ജി. സോമനാഥന്‍(വൈസ് ചെയര്‍മാന്‍മാര്‍), എന്‍.വി. കരുണാകരന്‍(കണ്‍വീനര്‍), സി.പി. ജിത്തുരാജ്, സുനില്‍ അഗസ്റ്റിന്‍, സുധ പ്രേംജിത്ത്(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെുത്തു.

എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് സി.പി. ജിത്തുരാജ് സ്വാഗതവും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എം. സി. സുമേഷ് നന്ദിയും പറഞ്ഞു.

ക്യാമ്പ് ഉദ്ഘാടനം 24 ന് രാവിലെ 10ന് പി.പി. സുനീര്‍ നിര്‍വഹിക്കും. ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗവും, എഐ അധിഷ്ഠിത വിവ സാങ്കേതിക വിദ്യ, ഗോത്ര വിഭാഗം വിദ്യാര്‍ഥികളുടെ പഠന പ്രതിസന്ധി, വന്യജീവി ശല്യം, സംഘടനാരംഗം എന്നീ വിഷയങ്ങളില്‍ അവതരണവും സംവാദവും ഉണ്ടാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *