Breaking
Fri. Oct 9th, 2026

കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര പഠന ക്യാമ്പ് നടത്തി

മാനന്തവാടി: സീറോ മലബാര്‍ സഭ സമുദായ ശാക്തികരണവര്‍ഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. ദ്വാരക കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് എകെസിസി രൂപത ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സന്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ.പി സാജു കൊല്ലപ്പള്ളി, റെനില്‍ കഴുതാടിയില്‍, അഡ്വ. ഗ്ലാഡീസ് ചെറിയാന്‍, സാജു പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍മുന്‍ എഡിഎം എം.ജെ അഗസ്റ്റിന്‍ ,അഡ്വ.ജിജില്‍, ഫാ.ബിജോ കറുകപള്ളി, സെബാസ്റ്റ്യന്‍ പുരക്കല്‍ എന്നിവര്‍ ക്ലാസുകളെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *