Breaking
Fri. Jul 10th, 2026

എച്ച്ഡിഎഫ്‌സി ബാങ്ക് പിഎച്ച്ആര്‍ഡി പ്രോഗ്രാം ഉദ്ഘാടനം 20ന്

കല്‍പ്പറ്റ: എച്ച്ഡിഎഫ്‌സി ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയായ പരിവര്‍ത്തന്‍ ഹോളിസ്റ്റിക് റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍(പിഎച്ച്ആര്‍ഡിപി)മാനന്തവാടി ബ്ലോക്കിലെ വില്ലേജുകളില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുഖേന സാമൂഹിക അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന് മാനന്തവാടി ഹോട്ടല്‍ ബ്രഹ്മഗിരി ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. സ്മാര്‍ട്ട് സ്‌കൂള്‍(എച്ച്എസ്-യുപി-25, എല്‍പി-10, മോഡല്‍ അങ്കണവാടി-30, എഫ്എച്ച്‌സികളില്‍ അടിസ്ഥാന സൗകര്യ വികസനം-ആറ്, ഓപ്പണ്‍ ജിം-അഞ്ച്, ഫാം സ്‌കൂള്‍-11, സോളാര്‍ തെരുവുവിളക്ക്-220 എന്നിവ 2026-27 സാമ്പത്തിക വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ ആസൂത്രണം ചെയ്ത പരിപാടികളാണ്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *