Breaking
Tue. May 26th, 2026

നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിൻ്റെ പടക്കം പൊട്ടിക്കൽ: 3 പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.(Wedding party bursts Firecrackers, disrupts traffic on state highway in Kozhikode)

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിലെ പേരോട് ടൗണിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് നടുറോഡിൽ പടക്കങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തിയത്. സംസ്ഥാന പാതയിൽ വലിയ തോതിലുള്ള പടക്കം പൊട്ടിക്കൽ നടന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *