Breaking
Sun. Aug 23rd, 2026

വയനാട് സുരക്ഷിതമാണ് കാമ്പയിനുമായി കേരള കോണ്‍ഗ്രസ്-എം

സുല്‍ത്താന്‍ബത്തേരി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണം നടത്തി വയനാടിനെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തത്പരകക്ഷികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ‘വയനാട് സുരക്ഷിതമാണ് ‘ കാമ്പയിന്‍ തുടങ്ങി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. മേപ്പാടിപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ മാത്രം ഉണ്ടായ ദുരന്തത്തിന്റെ പേരില്‍ വയനാട് സുരക്ഷിതമല്ലെന്നു പ്രചരിപ്പിക്കുകയും ജനങ്ങളെ കുടിയിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഉള്‍പ്പടെ ജില്ലയിലെ എല്ലാ മേഖലകളെയും തകര്‍ക്കാനുള്ള നീക്കത്തെ പാര്‍ട്ടി സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ദേവസ്യ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. ടി.എസ്. ജോര്‍ജ്, കെ.പി. ജോസഫ്, മാധവന്‍ നായര്‍, മാത്യു ഇടയക്കാട്ട്, ടോം ജോസ്, റെജി ഒലിക്കാരോട്ട്, അബ്ദുല്‍ഗഫൂര്‍ ഹാജി, ടി.ഡി. മാത്യു, ജോസ് തോമസ്, അഡ്വ. എം.പി. ജോണ്‍സന്‍, ടോംസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *