Breaking
Sun. Aug 23rd, 2026

മീനങ്ങാടി പഞ്ചായത്ത് ‘നാടറിയാം നടന്നറിയാം’ പദ്ധതി തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: കുട്ടികളില്‍ പരിസ്ഥിതിഅവബോധം വളര്‍ത്തുന്നതിന് മീനങ്ങാടി പഞ്ചായത്ത് ‘നാടറിയാം നടന്നറിയാം’ എന്ന പേരില്‍ പദ്ധതി തുടങ്ങി. വിദ്യാലയങ്ങളില്‍ പരിസ്ഥിതി ക്ലബ് രൂപീകരിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പഞ്ചായത്തുതല ഉദ്ഘാടനം അപ്പാട് ഗവ.എല്‍പി സ്‌കൂളില്‍ പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നുസ്രത്ത് അധ്യക്ഷത വഹിച്ചു.വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ പൂര്‍വ വിദ്യാര്‍ഥിയായ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെ ആദരിച്ചു. ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, അംബിക ബാലന്‍, ലൗസണ്‍, കൃഷി ഓഫീസര്‍ ജ്യോതി, ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ഷൈല, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് ഷിജു സ്വാഗതവും ഹെഡ്മാസ്റ്റര്‍ മാഴ്‌സ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ മാന്തോപ്പ് സജ്ജമാക്കും. പച്ചക്കറി തോട്ടം ഒരുക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *