Breaking
Mon. May 25th, 2026

ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്കായി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിറ്റുകള്‍ വിതരണം ചെയ്തു. സീഡ്‌സ് ഏജന്‍സിയുമായി സഹകരിച്ച് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 133 കുടുബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. കിടക്ക, ബെഡ്ഷീറ്റ്, തലയിണ, പാത്രങ്ങള്‍, ബക്കറ്റുകള്‍, കുക്കര്‍, ഗ്ലാസ്, പ്ലേറ്റ്, കൊതുകുവല, സോളാര്‍ ടോര്‍ച്ച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡര്‍ എന്നിങ്ങനെ 9,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്.
കിറ്റ് വിതരണത്തിന് തെരഞ്ഞെടുത്ത കുടുബങ്ങളുടെ അക്കൗണ്ടില്‍ 9,500 രൂപ വീതം ലഭ്യമാക്കുന്നുണ്ട്.
മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റര്‍ ഫാ.ജോസ് കൊച്ചറക്കല്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ.വി.ആര്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, സീഡ്‌സ് സീനിയര്‍ മാനേജര്‍ സലേക്ക് ഗിഹോള്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസര്‍ അബീഷ് ആന്റണി, ഫിനാന്‍സ് മാനേജര്‍ നിക്‌സണ്‍, സീഡ്‌സ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷാരോണ്‍, ഡബ്ലുഎസ്എസ് ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സുല്‍ത്താന്‍ ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ കത്തോലിക്കാസഭ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *