Breaking
Tue. Oct 6th, 2026

അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും ഒരു ലക്ഷം പിഴയും

തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരനായ വല്യച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവർഷം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2024 ജൂൺ 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരു വീടിന്റെ ഇരുനിലകളിലായി ആണ് താമസം. അതിജീവിതയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് പ്രതി. അതിജീവിതയുടെ അമ്മയുടെ പിതാവ് അതിജീവിതയോടൊപ്പം വീടിന്റെ താഴത്തെ നിലയിലാണ് താമസം.

ഭാര്യ പിതാവിന് രാവിലത്തെ ഭക്ഷണവും മരുന്നും കൊടുക്കുന്നതിനായി അതിജീവിതയുടെ വീട്ടിലേക്ക് വന്ന പ്രതി സ്കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പേടിച്ച് പോയ പെൺകുട്ടി ഈ വിവരം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി പറഞ്ഞതനുസരിച്ച് അമ്മയോടും സ്കൂൾ അധ്യാപകരോടും പറഞ്ഞു. തുടർന്ന് സിഡബ്ല്യുസിയിലും പൊലീസിലും അറിയിക്കുകയായിരുന്നു. മുമ്പും പ്രതി പല തവണ പീഡിപ്പിച്ചുണ്ടെങ്കിലും വീട്ടുകാർ തമ്മിൽ തർക്കമുണ്ടാകുമെന്ന് കരുതി കുട്ടി പുറത്ത് പറഞ്ഞില്ല. പീഡനം ആവർത്തിച്ചപ്പോഴാണ് പുറത്ത് പറഞ്ഞതെന്നും കുട്ടി മൊഴി നൽകി.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്‌ വി എസ്, വിപിൻ ആർ എസ് എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി.പിഴ തുക കുട്ടിക്ക് നല്കണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *