Breaking
Tue. Oct 6th, 2026

അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കും; ഇറാൻ

യുദ്ധത്തിന് പരിഹാരം ഏക പോംവഴി ചർച്ച മാത്രമെന്ന് ഇറാൻ. യുദ്ധത്തിന് സൈനികമായി പരിഹാരം കാണാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. കൂടുതൽ ശക്തിയോടെ ഇറാൻ സ്വയം പ്രതിരോധിക്കുമെന്ന് അദേഹം പറഞ്ഞു. നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്ക് മാത്രമേ സംഘർഷം അവസാനിപ്പിക്കാൻ കഴിയൂ എന്നും അരഗ്ചി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാർ വഴി അമേരിക്ക നൽകിയ മറുപടി പരിശോധിച്ചുവരികയാണെന്ന് ഇറാൻ. ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക നേരത്തെ മുന്നോട്ടുവെച്ചിട്ടുള്ള പഴയ നിർദ്ദേശങ്ങളുടെ തുടർച്ച തന്നെയാണ് പുതിയ മറുപടിയിലുമുള്ളതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചു. യെമന്റെ ചെങ്കടൽ തീരത്ത് കപ്പലിന് നേർക്ക് ആക്രമണം ഉണ്ടായതായി യുകെഎംടിഒ അറിയിച്ചു. യെമനിലെ മോച്ചയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് മാറി എണ്ണ ടാങ്കറിന് നേർക്ക് ആക്രമണം നടന്നത്. ജീവനക്കാർ സുരക്ഷിതരാണെന്നും പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ.

അതിനിടെ ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് B-1 ബോംബർ വിമാനങ്ങൾ അടിയന്തരമായി പിൻവലിച്ച് അമേരിക്ക. ഇറാൻ പിന്തുണയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് താവളത്തിൽ നിന്ന് സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *