Breaking
Sun. Oct 4th, 2026

KSRTC ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ

മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി KSRTC ഡിപ്പോ സൂപ്രണ്ട് സുധീർ റാം, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി (Lecturer, GPTC Mananthavady), NSS Volunteer Secretary സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനത്തിന് ശേഷം NSS വോളണ്ടിയർമാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡിപ്പോ പരിസരവും ഗാരേജ് പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിപ്പോ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. കൂടാതെ KSRTC ബസുകൾ കഴുകി വൃത്തിയാക്കുകയും ഗാരേജ് പരിസരത്തെ ശുചിത്വം ഉറപ്പാക്കുകയും ചെയ്തു. NSS വോളണ്ടിയർമാർ സജീവമായി പങ്കെടുത്തതിലൂടെ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *