Breaking
Wed. Nov 11th, 2026

സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ ആറ് മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ

2026 നവംബർ 11 ബുധൻ

വടകര: വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ. ആറുപേരാണ് പൊലീസിന്റെ പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ പിൻവലിച്ചു നൽകുന്ന സംഘമാണ് ഇവർ. വടകര സ്വദേശികളായ അരുൺ, വിവേക് സന്തോഷ്, ദേവ്ജിത്ത്, അനുരാഗ്, ഷൗക്കത്തലി, സജീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്ഷങ്ങളുടെ പണം ഇവരുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഏറെ നാളുകളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *