Breaking
Wed. Nov 11th, 2026

ചേരാനല്ലൂർ വാഹനാപകടം: പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഇരയുടെ അവകാശം പരിഗണിക്കണം; മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ

2026 നവംബർ 11 ബുധൻ

കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു. ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം നൽകി വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുമെന്നും പ്രതിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേവലം അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയതെന്നും ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യൽ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും കോടതിയെ ഓർമിപ്പിച്ചു. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *