Breaking
Mon. Sep 21st, 2026

കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കും: തുർക്കി ജീവൻ രക്ഷാ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: രക്ഷാപ്രവർത്തന മേഖലയിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ദുരന്തസാഹചര്യങ്ങളിൽ സ്വയംരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കി ജീവൻ രക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു. കൽപ്പറ്റയിൽ ചേർന്ന സമിതിയുടെ ജനറൽ ബോഡി യോഗം കുഞ്ഞമ്മദ് ടി. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശിഹാബ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ജൂഡി കുര്യൻ, റിയാസ് സി.പി. എന്നിവർ സംസാരിച്ചു.

യോഗത്തിൽ വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

പ്രസിഡന്റ്: ശിഹാബ് ടി. സെക്രട്ടറി: ഹംസ സി. ട്രഷറർ: ഷാഫി പി. വൈസ് പ്രസിഡന്റുമാർ: മൻസൂർ കെ., നാസർ എൻ.പി. ജോയിന്റ് സെക്രട്ടറിമാർ: ലാൽ പി., റസ്സൽ കെ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *