Breaking
Thu. Nov 5th, 2026

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ; ഇടപെടാതെ സുപ്രിംകോടതി

2026 നവംബർ 5 വ്യാഴം

ഡൽഹി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷനിഷ ഇടപെടാതെ സുപ്രിംകോടതി. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് വിട്ടു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തെത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികളാണ് സുപ്രിംകോടതിയിൽ ഹരജി സമര്‍പ്പിച്ചത്. ഇന്നലെ മെൻഷൻ ചെയ്തപ്പോ ഇന്ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയുയായിരുന്നു. അതിനിടെ, വിദ്യാർഥികളുടെ ഹർജിയിൽ സർവകലാശാല കോടതിയിൽ തടസ ഹരജി നൽകി. സർവകലാശാല രജിസ്ട്രാർ ആണ് തടസ ഹരജി ഫയൽ ചെയ്തത്.

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യം. സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിന് എതിരെയാണ് ഹരജി നൽകിയത്.

ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *