Breaking
Tue. Sep 15th, 2026

അധ്യാപക സംഗമം നടത്തി

മാനന്തവാടി: മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സംഗമം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വി.സി ജോസ് വാണാക്കുടി, സെക്രട്ടറി കെ.സാലു, പി.വി സ്‌കറിയ, ഷിജു പാട്ടുപാള എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക കലോത്സവത്തിൽ ആതിഥേയരായ മാനന്തവാടി സെൻ്റ്. ജോർജ് സൺഡേ സ്കൂൾ ഒന്നും കോറോം സെൻ്റ്. മേരീസ് സൺഡേ സ്കൂൾ രണ്ടും സെൻ്റ് ജോൺസ് ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *