Breaking
Fri. Aug 28th, 2026

സോണിയ ഗാന്ധിയുടെ ആത്മകഥ; പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം

ഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗത്തിലും പ്രസാധകര്‍ക്ക് അതൃപ്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം,സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ വിശദീകരണം. മാറ്റങ്ങള്‍ വരുത്താന്‍ വിസമ്മതിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തത് എന്ന വാര്‍ത്തകള്‍ തെറ്റെന്നും വസ്തുതകള്‍ പരിശോധിക്കുന്നതും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമെന്നുമാണ് വ്യക്തമാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ താല്പര്യമുണ്ടായിരുന്നുവെന്നും പ്രസാധകര്‍ പ്രറയുന്നു. എഴുത്തുകാരിയുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും വ്യക്തമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *