Breaking
Fri. Aug 28th, 2026

എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം: സ്വാതന്ത്ര കർഷകസംഘം

കൽപറ്റ:എണ്ണപ്പന കൃഷി ചെയ്ത കർഷകരെ സഹായിക്കണമെന്ന്
സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും കൃഷി ആരംഭിച്ചിരുന്നു. വൈത്തിരി, ചുണ്ടേൽ, ചേലോട്, കൈനാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ വലിയ പ്രതിക്ഷയോടെ തുടങ്ങിയത് സർക്കാർ സംവിധാനങ്ങളും എണ്ണപ്പന വികസന എജൻസികളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചായിരുന്നു. ഏക്കർ കണക്കിന് ഭൂമികളിൽ പനതൈകൾ നാട്ടുപ്പിടിപ്പിച്ച കർഷകർക്ക് നിലവിൽ ന്യായമായ വിപണി വിലയും സംഭരണവും സംവിധാനങ്ങളും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. കൃഷിയിടങ്ങളിൽ വിളഞ്ഞ പനക്കുലകൾ സംഭരിക്കുന്നതിനു സ്ഥിരമായി വ്യാപാരികൾ എത്താത്തതും ഈ മേഖലയിലെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരെ സംരക്ഷിക്കുന്നതിനു നടപടി സ്വികരികണമെന്നു പ്രസിഡന്റ്‌ തെന്നാനി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു

ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ രസവളങ്ങളുടെ വില അനിയന്ത്രിതമായി വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്നും വന്യജീവികളുടെ ശല്യവും കാലാവസ്ഥ വ്യത്യയനാവും കാരണം ദുരിതത്തിലായ കർഷകരെ കൂടുതൽ ദുഃസഹാമായ ജീവിത സാഹചര്യത്തിലേക്ക് തള്ളി വിടുന്ന നിലപാടാണ് രാസവള വില വർധനവിലുടെ കേന്ദ്ര സർക്കാർ സൃഷ്ടിച്ചതെന്നു യോഗം വിലയിരുത്തി.

യോഗത്തിൽ അലവി വടക്കേതിൽ, സി മുഹമ്മദ്, അസീസ് കാരെകാടൻ, പി കുഞ്ഞുട്ടി, മമ്മൂട്ടി കളത്തിൽ, ഇബ്രാഹിം കരിയാടാൻ കണ്ടി, വി എം . മൂസ, എം കെ മൊയ്‌ദീൻ എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *