Breaking
Wed. Oct 14th, 2026

‘അമേരിക്കന്‍ സമാധാനക്കരാര്‍ തുടരാന്‍ സന്നദ്ധര്‍’; ഖത്തറിനെ അറിയിച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുമായി സമാധാന കരാര്‍ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍. അമേരിക്ക ഇറാന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. ഹോര്‍മുസിലെ താല്‍ക്കാലിക ഇടനാഴി തുറക്കും മുന്‍പ് ഈ ഉറപ്പുകള്‍ പാലിക്കാന്‍ നടപടികള്‍ എടുക്കണമെന്നും ഖത്തറിനെ ഇറാന്‍ അറിയിച്ചു. ഹോര്‍മുസില്‍ താല്‍ക്കാലിക ഇടനാഴി തുറക്കുന്നതിന് ഖത്തര്‍ പൂര്‍ണപിന്തുണ അറിയിച്ചു.

എന്നാല്‍, രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഏതുസമയത്തും തിരിച്ചടി നല്‍കാന്‍ സൈന്യം തയാറാണ് എന്നും ഇറാന്‍ വ്യക്തമാക്കുന്നുണ്ട്. ഹോര്‍മുസ് പൂര്‍ണ്ണമായും തുറക്കും എന്ന് ഉറപ്പുനല്‍കിയില്ല.

ഇറാന്‍, ഖത്തര്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തിയിരുന്നു. ഇറാനിലായിരുന്നു കൂടിക്കാഴ്ച. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തില്‍ നിര്‍ണായക ചര്‍ച്ച നടന്നുവെന്നാണ് വിവരം. ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പാക് സൈനിക മേധാവിയുടെയും ഒമാന്‍ വിദേശകാര്യ മന്ത്രിയുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഖത്തറും ശ്രമം ആരംഭിച്ചത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *