Breaking
Fri. Nov 27th, 2026

അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോൺ റേസ് കിറ്റ് വിതരണം നടത്തി

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ .അർജുന്‍ ആദ്യ റേസ് കിറ്റ് ഏറ്റുവാങ്ങി. ജേഴ്‌സിയും ബിബ് നമ്പറും ഉള്‍പ്പെടുന്നതാണ് റേസ് കിറ്റ്. നവംബർ 29ന് രാവിലെ 5:30 ന് കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച് മടക്കി വരെ സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ 600 ഓളം പേർ പങ്കെടുക്കും. ഡിസംബർ അഞ്ചിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.

ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ, സോയിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ വി. അബ്ദുൽ ഹമീദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം. സിയൂസ്, സോയിൽ സർവേ ഓഫീസർമാരായ പി. അഖിൽ, എൻ.പി രാംജിത്ത്, ഫീൽഡ് അസിസ്റ്റന്റ് പി.എസ് ഷാജി, മണ്ണ് പര്യവേക്ഷണ – സംരക്ഷണ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *