സമസ്ത തര്‍ക്കം രൂക്ഷമാവുന്നു. വഖഫ് ബോര്‍ഡ് അംഗം ഉമ്മര്‍ ഫൈസി മുക്കത്തിന് മറുപടി പറയാന്‍ പൊതുയോഗം വിളിച്ച് സമസ്ത പോഷക സംഘടനകള്‍. അടുത്ത മാസം 11ന് മലപ്പുറത്താണ് യോഗം. പി കെ കുഞ്ഞാലിക്കുട്ടിയാണ് യോഗം ഉദ്ഘാടനം ചെയ്യുക.
അതേസമയം, ഉമര്‍ ഫൈസി മുക്കത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ഉമര്‍ ഫൈസി മുക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. സമസ്തയുടെ മുശാവറ അംഗപദവി സ്വാര്‍ത്ഥ താല്‍പര്യത്തിനും സ്ഥാനം നേടാനുമായി ഉമര്‍ ഫൈസി ദുരുപയോഗം ചെയ്യുകയാണെന്നും, ഉമര്‍ ഫൈസിക്കെതിരെ സമസ്ത നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
