മടക്കിമല: സീനിയര്‍ കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാനമായി മാറിയ മടക്കിമല സ്വദേശി സൈനികനായ അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നല്‍കി. ഫെന്‍സിങ് ടീം ഇനത്തിലാണ് വെള്ളിത്തിള ക്കവുമായി അലോഷ്യസിന്റെ നേട്ടം. നൈജീരിയയിലെ ലാഗോസില്‍ നടന്ന മത്സരത്തില്‍ വ്യക്തിഗതയിനത്തില്‍ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്. 65 പേര്‍ മാറ്റുരച്ച മത്സരത്തിലാണ് അലോഷ്യസ് അഞ്ചാമതെത്തിയത്. ടീം ഇനത്തില്‍ ഇന്ത്യയുടെ എ ടീമും ബി ടീമും തമ്മിലായിരുന്നു മത്സരം. ബി ടീമിലെ അംഗമായി രുന്നു അലോഷ്യസ്.
ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെയില്‍സ് എന്നീ രാജ്യങ്ങളെ പരാ ജയപ്പെടുത്തിയാണ് ഇന്ത്യയുടെ
അലോഷ്യസ് കെ. ജോഷി വിജയിയായത്
മഹല്ല് കമ്മിറ്റിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സി എം ജമാല്‍ മെമെന്റോ നല്‍കി ആദരിച്ചു അതോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി എ ഇക്കണോമിക്‌സില്‍ രണ്ടാം റാങ്ക് നേടിയ ദേവിക എം ,ഗുജറാത്തിലെ ഇര്‍മ്മ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ രണ്ടാം റാങ്ക് നേടിയ വീണ വിനോദ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹസ്‌ന നിഹാല,ജീ മെയിന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ ഷഹനാസ്, ലന ഷെറിന്‍ എ ന്നിവരെയും സി എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്വേത കൃഷ്ണ കുമാറിനെയും ആദരിച്ചു എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് സൈനുല്‍ ആബിദ് ദാരിമി, മഹല്ല് പ്രസിഡണ്ട് എം മുഹമ്മദലി,ഉപദേശക സമിതി ചെയര്‍മാന്‍ കെ സി മൊയ്തീന്‍ ഹാജി, മാങ്കേറ്റിക്കര നാസര്‍, പി എം കൃഷ്ണകുമാര്‍, പി സജീവന്‍, ഇ വിജയന്‍ മടക്കിമല,ജോഷി കെ വി, കാതിരി ഉസ്മാന്‍ സംസാരിച്ചു മഹല്ല് വൈസ് പ്രസിഡണ്ട് മുഹമ്മദ് വടകര സ്വാഗതവും പിപി നൗഷാദ് നന്ദിയും പറഞ്ഞു
