Breaking
Wed. Aug 26th, 2026

‘ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചു, റെയില്‍വേ വികസനത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചു’; പ്രതിഷേധവുമായി യുഡിഎഫ്

ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷന്‍ വിഭജനത്തിനെതിരെ തിരുവോണ നാളില്‍ യു.ഡി.എഫ് എംപിമാര്‍ ഡിവിഷന്‍ ആസ്ഥാനത്തിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം.. ഡല്‍ഹി കേന്ദ്രീകരിച്ച് തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും എംപിമാര്‍ അറിയിച്ചു.

കേരളത്തിന്റെ റെയില്‍വേ വികസനത്തെ അട്ടിമറിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാകുന്നതാണ് കേന്ദ്രനീക്കമെന്നു എംപിമാര്‍ പറഞ്ഞു. ശക്തമായ സമരവുമായി മുന്നോട്ടുപോകുന്ന എംപിമാര്‍ കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള കേന്ദ്ര അവഗണന തുറന്നുകാട്ടുകയാണ് സമരത്തിന്റെ ലക്ഷ്യം. മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റി മൈസൂരു ഡിവിഷനില്‍ ഉള്‍പ്പെടുത്തുന്നതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് യു.ഡി.എഫ് ആരോപണം. പ്രധാനമായും ചരക്ക് ഗതാഗത മേഖലയിലെ വരുമാനത്തെയാണ് തീരുമാനം ബാധിക്കുക. മന്ത്രി കെ. എ. തുളസി, എംപിമാരായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, ഇ ടി മുഹമ്മദ് ബഷീര്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എം. കെ രാഘവന്‍, രമേഷ് പിഷാരടി എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *