Breaking
Wed. Aug 26th, 2026

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

ആഗോളതലത്തിൽ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച ‘പ്രേമലു’വിന് ശേഷം സംവിധായകൻ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ തരംഗമാകുന്നു. ഓണം റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്. 3 ദിനം കൊണ്ട് 61.37 കോടിയാണ് ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത്.

നിവിൻ പോളിയും മമിത ബൈജുവും ഒന്നിച്ചിരിക്കുന്ന ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന ജസ്റ്റിൻ എന്ന കഥാപാത്രവും മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി തിയേറ്ററുകളിൽ വലിയ ചിരിയും വൈകാരിക മുഹൂർത്തങ്ങളും സമ്മാനിക്കുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഓണാഘോഷങ്ങൾ കഴിഞ്ഞാലും ഒട്ടും ജനത്തിരക്ക് കുറയാതെ ചിത്രം മുന്നേറുമെന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. വൻതോതിലുള്ള ഹൗസ്ഫുൾ ഷോകൾ കാരണം പല പ്രമുഖ കേന്ദ്രങ്ങളിലും ടിക്കറ്റുകൾ മുൻകൂട്ടി വിറ്റഴിയുകയാണ്.

കേരളത്തിന് പുറമെ ജിസിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള വൻ തുക കളക്ഷനായി ചിത്രം സ്വന്തമാക്കി. ‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ഈ രണ്ടാം ചിത്രവും അതിവേഗം 100 കോടി ക്ലബ്ബിലേക്ക് എത്തും.

നിലവിലെ തരംഗം തുടർന്നാൽ മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡുകൾ ചിത്രം മാറ്റിമറിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *