Breaking
Wed. Aug 26th, 2026

ഓണം വിപണിയിലെ വില വർദ്ധനവ് ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
എല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി

പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ എസ് മുഹമ്മദലി റസാഖ് എംഎ , മഹറൂഫ് എന്നിവർ നേതൃത്വം നൽകി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *