Breaking
Tue. Aug 25th, 2026

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന് കർഷകരുടെ പരാതി; ആപ്പിലൂടെ മാത്രമല്ല, കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാൻ ഇപ്പോഴും സാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകർക്ക് വേണ്ട പണത്തിൽ ഭൂരിഭാഗവും നൽകി കഴിഞ്ഞു. ബാക്കി നൽകാൻ ഉള്ളത് ഉത്രാട ദിനത്തിൽ തന്നെ കൊടുത്തുതീർക്കും.

ബാങ്കുകൾ മുഖേന അയക്കുമ്പോൾ ഉള്ള സാങ്കേതിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. വാർത്തയുടെ ഉറവിടം മനസ്സിലായി. അത് വകുപ്പിനുള്ളിൽ നിന്ന് തന്നെയാണ്. വകുപ്പിന് ടോർപ്പിഡോ ചെയ്യുന്ന രീതി വെച്ചു പൊറുപ്പിക്കില്ല. ആപ്പിലൂടെ മാത്രമല്ല, മുൻപത്തെ പോലെ കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാൻ ഇപ്പോഴും സാധിക്കുമെന്നും മന്ത്രി വ്യകതമാക്കി.

അതേസമയം കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ. കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി.

കഴിഞ്ഞവർഷം വരെ കർഷകർക്ക് കൃഷി ഓഫീസ് വഴി നേരിട്ട് ആയിരുന്നു പണം നൽകിയിരുന്നത്. ഇത്തവണ കതിർ ആപ്പ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി പണം വിതരണം ചെയ്യുന്നത്. ഉൽപ്പന്നങ്ങൾ നൽകി ദിവസങ്ങൾ ആയിട്ടും ഇതുവരെ പണം ലഭിച്ചില്ലെന്ന് കർഷകർ ആരോപിച്ചു.

ആപ്പ് വേണ്ട പഴയരീതി മതിയെന്നും കർഷകർ ആവശ്യപ്പെട്ടു. നാളെ തിരുവോണം ആഘോഷിക്കാൻ ഇരിക്കെയാണ് കർഷകർക്ക് ഈ പ്രതിസന്ധി. കൃഷിവകുപ്പ് നടപ്പിലാക്കിയ കതിർ ആപ്പ് വഴി ഓൺലൈൻ വിപണി ആരംഭിച്ചെങ്കിലും വേണ്ടത്ര മുൻൊരുക്കങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പ്രതിസന്ധിയായി.

കർഷകർക്ക് കൃത്യമായ സേവനങ്ങളും വിപണന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ ഈ സംവിധാനം പരാജയപ്പെട്ടു എന്ന് ആക്ഷേപമുണ്ട്. കർഷക രജിസ്ട്രേഷൻ, വിള നിരീക്ഷണം, കാർഷിക ഉപദേശങ്ങൾ എന്നിവയ്ക്കായി കൊണ്ടുവന്ന ഏകജാലക സംവിധാനമാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഓൺലൈൻ വിപണിയിലേക്ക് കടന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *