Breaking
Fri. Aug 21st, 2026

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം

ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, ചിപ്സ്‌, ഓണപ്പൂക്കൾ, കറി പൗഡറുകൾ,തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നുണ്ട്. 750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകൾ വീതം നടക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽനിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം.

മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, സിഡിഎസ് ചെയർപേഴ്സൺമാരായ പാത്തുമ്മ ടീച്ചർ, സി.ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *