Breaking
Sat. Nov 21st, 2026

ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

2026 നവംബർ 21 ശനി

നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.

ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. രാത്രി 12:30ന് അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പ്രതി യുവതിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു.

യുവതി അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചു. ആളില്ലാത്ത കോച്ചിൽ യുവതിയെ എത്തിച്ചു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതി ക്രൂര മർദനത്തിനും ഇരയായി. ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി കോച്ചിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പൊലീസിൽ ലഭിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകൾ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *