മാനന്തവാടി : ദേശീയ തലത്തിൽ ചരിത്ര നേട്ടം കൈവരിച്ച് നാല് വയസ്സുകാരൻ .
വയനാട് സ്വദേശിയായ ഹാഷിർ ബ്രാൻ്റെ മകൻ നാല് വയസ്സുകാരൻ ഈസ ലാമിൻ ബ്രാൻ വെറും 4 മിനിറ്റും 31 സെക്കൻ്റും കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകളും പതാകളും പറഞ്ഞു കൊണ്ടാണ് ഐ ബി ആർ . അച്ചീവർ’ എന്ന ബഹുമതിക്ക് അർഹനായത്. മാനന്തവാടി സ്വദേശിയും ഖത്തറിൽ എഞ്ചിനീയറുമായ ഹാഷിർ ബ്രാൻ്റെയും
ഷബ്നത്തിൻ്റെയും മകനാണ്.
വയനാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ അലി ബ്രാൻ്റെ പേരകുട്ടിയാണ് ഈസ ലാമിൻ ഹാഷിർ ബ്രാൻ . അടുത്ത ഘട്ടത്തിൽ ലോക നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് മിടുക്കനായ ഈ ബാലൻ.
ചരിത്ര നേട്ടത്തിൽ നാല് വയസ്സുകാരൻ : ഈസ ലാമിൻ ഹാഷിർ ബ്രാൻ ഇന്ത്യാ ബുക് ഓഫ് അച്ചീവർ
