വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി ഉദ്‌ഘാടനം നിര്‍വഹിച്ചു

പള്ളിക്കുന്ന് :കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു. ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ഡോ.ജെറോം ചിങ്ങന്തറ, ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.അനിൽ മൂഞ്ഞനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിനീസ് ജോർജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പി.ജെ.സണ്ണി നന്ദി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *