Breaking
Sun. Oct 4th, 2026

പുരസ്കാര തിളക്കത്തിൽ വയനാട് അഗ്നിരക്ഷ സേനാ

കൽപറ്റ: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ നിന്നുള്ള ജീവനക്കാർക്ക് രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരുടെ അഗ്നിശമന മെഡലുകൾ. സേനയിൽ നിന്ന് ഏപ്രിലിൽ വിരമിച്ച അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫിനെ തേടി ആണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ എത്തിയത്. സേനയിലെ ഏറ്റവും മികച്ച അഗ്നിരക്ഷാ പ്രവർത്തകാരിൽ ഒരാളായി അറിയപ്പെട്ടിരുന്ന സെബാസ്റ്റ്യൻ ജോസഫ് പുത്തുമല ചൂരൽമല ഉൾപെടെ രക്ഷ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ആൾ ആയിരുന്നു. മാത്രമല്ല തന്റെ വിരമിക്കൽ ദിനത്തിൽ അവസാന മണിക്കൂറിൽ പോലും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത് സേനയ്ക്ക് അഭിമാനമായ വ്യക്തിയാണ് . വിരമിച്ചതിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ ഇദ്ദേഹം മികച്ച ഒരു കായിക താരം കൂടി ആയിരുന്നു. സെന്റ് പാട്രിക്സ് സ്കൂൾ ലൈബ്രേറിയൻ ആയ ഷൈനി ആണ് ഭാര്യ. മക്കൾ : വിദ്യർഥികൾ ആയ അഖിൽ, അജിൻ .
മുഖ്യ മന്ത്രിയുടെ ഫയർ സർവീസ് മെഡലിന് ജില്ലയിൽ നിന്ന് അർഹനായത് ബത്തേരി നിലയത്തിലെ ഫയർ $ റെസ്ക്യൂ ഓഫീസർ സതീഷ് എ ബി ആണ്. പുത്തുമല ചൂരൽമല കള്ളാടി ഉൾപ്പെടെ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത സതീഷ് മികച്ച സേനയിലെ രക്ഷാ പ്രവർത്തകൻ ആയാണ് അറിയപ്പെടുന്നത്. സേനയിലെ കായിക താരം കൂടി ആയ ഇദ്ദേഹം ബത്തേരി മുത്തങ്ങ സ്വദേശി ആണ്. ഭാര്യ : അമൃത . മക്കൾ : സാൻവി, സായുജ്യ .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *